സെൻട്രൽ ജയിലിലേക്കു ഫോൺ എറിഞ്ഞുകൊടുക്കാൻ ശ്രമം; ഒരാൾ പിടിയിൽ
Tuesday, August 26, 2025 1:50 AM IST
കണ്ണൂർ: സെൻട്രൽ ജയിൽ വളപ്പിൽ അതിക്രമിച്ച് കയറി മതിലിനു മുകളിലൂടെ മൊബൈൽ ഫോൺ, ബീഡിക്കെട്ട്, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ അകത്തേക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ.
കണ്ണൂർ പനങ്കാവ് ശങ്കരൻ കടക്ക് സമീപത്തെ കെ. അക്ഷയിനെയാണ് (27) ജയിൽ വാർഡൻമാർ പിടികൂടി ടൗൺ പോലീസിലേൽപ്പിച്ചത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.