സപ്ലൈകോയിൽ വെളിച്ചെണ്ണ വില വീണ്ടും കുറച്ചു
Tuesday, August 26, 2025 1:50 AM IST
തിരുവനന്തപുരം: സപ്ലൈകോയിൽ വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. ശബരി സബ്സിഡി വെളിച്ചെണ്ണ ഒരു ലിറ്ററിന് 339 രൂപയും സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപയുമാണ് പുതുക്കിയ വില.
സബ്സിഡി ഇനത്തിന് 10 രൂപയും സബ്സിഡി ഇതര ശബരി വെളിച്ചെണ്ണയ്ക്ക് 40 രൂപയുമാണ് കുറച്ചത്.
കേര വെളിച്ചെണ്ണയ്ക്ക് 28 രൂപയും കുറച്ചിട്ടുണ്ട്. കേര വെളിച്ചെണ്ണ ലിറ്ററിന് 429 രൂപയാണ് പുതുക്കിയ വിലയെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.