കുരുമുളക് വില ഉയര്‍ന്നു
Tuesday, August 26, 2025 1:50 AM IST
കോട്ടയം: കുരുമുളക് വിലയില്‍ ഉണര്‍വ്. വിദേശത്തും വടക്കേ ഇന്ത്യയിലും ഡിമാന്‍ഡ് വര്‍ധിച്ചതോടെ വില രണ്ടാഴ്ചയ്ക്കുള്ളില്‍ 640 രൂപയില്‍ നിന്ന് 675ലെത്തി. കിലോയ്ക്ക് 650 രൂപയ്ക്ക് ശ്രീലങ്കന്‍ മുളക് ലഭിക്കുന്നുണ്ട്.
മസാലക്കമ്പനികള്‍ ശ്രീലങ്കന്‍ കുരുമുളകിനോട് പ്രത്യേക താത്പര്യം കാട്ടുന്നതായി കച്ചവടക്കാര്‍ പറയുന്നു. വിയറ്റ്നാം, കംബോഡിയ, ഗ്വാട്ടിമാല എന്നിവിടങ്ങളില്‍ നിന്നുള്ള കുരുമുളകും എത്തുന്നുണ്ട്.
ഗുണമേന്മയില് ഏറ്റവും നിലവാരമുളള കേരള കുരുമുളകിന് ഓണം പ്രമാണിച്ച് ഗള്‍ഫില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും വില ഉയരാന്‍ കാരണമായി. മഴക്കെടുതിയെത്തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഉത്പാദനം നന്നേ കുറവായിരുന്നു. അടുത്ത സീസണിലും ഉല്പാദനം മെച്ചപ്പെടാനിടയില്ല. കുരുമുളക് കൃഷി ചെയ്യുന്ന സ്ഥല വിസ്തീര്‍ണത്തിലും സംസ്ഥാനത്ത് വലിയ കുറവുണ്ടായിട്ടുണ്ട്.
2014 ല്‍ 85,431 ഹെക്ടര്‍ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം 72,600 ഹെക്ടറായി കുറഞ്ഞു. ഇതോടൊപ്പം വിവിധ തരത്തിലുള്ള രോഗങ്ങളും കുരുമുളക് ചെടികള്‍ ഇല്ലാതാക്കി.