ജയിംസ് കെ. ജോസഫ് അന്തരിച്ചു
Tuesday, August 26, 2025 1:50 AM IST
തിരുവനന്തപുരം: കേരള, മഹാരാഷ്ട്ര, തമിഴ്നാട് മുൻ അക്കൗണ്ടന്റ് ജനറലും രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്ന ജയിംസ് കെ. ജോസഫ് (76) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം നാലിന് മുട്ടട ഹോളി ക്രോസ് പ ള്ളിയിൽ.
കെഎസ്ആർടിസിയുടെയും കെഎസ്ഐഡിസിയുടെയും എംഡിയായി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മുൻ ഡെപ്യൂട്ടി ഡയറക്ടർ പൊൻകുന്നം കരിക്കാട്ടുക്കുന്നേൽ എം.ഇ. ജോസഫിന്റെ മകനാണ്. മുൻ മന്ത്രി ബേബി ജോണിന്റെ മകൾ ഷീലാ ജയിംസാണ് ഭാര്യ. മക്കൾ: ശാലിനി ജയിംസ്, തരുൺ ജയിംസ്, രശ്മി ജയിംസ്.
മൃതദേഹം നാളെ രാവിലെ ഒന്പതിന് പിടിപി നഗറിലെ വസതിയിലെത്തിക്കും.