പെറ്റി തട്ടിപ്പ്: വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ
Wednesday, August 27, 2025 2:22 AM IST
മൂവാറ്റുപുഴ: പെറ്റി പിഴ തട്ടിപ്പുകേസില്‍ പ്രതിയായ വനിതാ പോലീസ് ഉദ്യോഗസ്ഥ ശാന്തി കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ കിടങ്ങൂരുള്ള ബന്ധുവീട്ടില്‍നിന്നാണ് ഇന്നലെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ഇല്ലാത്തതിനാല്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ശാന്തി കൃഷ്ണനെ അടുത്ത മാസം എട്ടുവരെ റിമാന്‍ഡ് ചെയ്തു.
ശാന്തി കൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനില്‍ റൈറ്ററുടെ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ ഗതാഗത നിയമലംഘനത്തിന് പൊതുജനങ്ങളില്‍നിന്ന് പിഴയായി അടപ്പിച്ച തുകയില്‍ 20.91 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.