അലുമെക്സ് ഇന്ത്യ സെപ്റ്റംബര്‍ 10 മുതല്‍
Wednesday, August 27, 2025 1:27 AM IST
കൊച്ചി: അലുമിനിയം ഉത്പാദന, വിപണന മേഖലയിലെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനും അലുമിനിയം എക്സ്ട്രൂഷന്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (അലെമൈ) സംഘടിപ്പിക്കുന്ന അലുമെക്സ് ഇന്ത്യ 2025 കോൺഫറൻസും എക്സിബിഷനും സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍ നടക്കും.
അലുമിനിയം ഉത്പാദന ശൃംഖലയിലുടനീളമുള്ള 200ലധികം സ്ഥാപനങ്ങളും 12,000 ബിസിനസ് സന്ദര്‍ശകരും പങ്കെടുക്കും.
സ്വന്തമായി ബോക്സൈറ്റ് ശേഖരമുള്ള ലോകത്തെ മൂന്നാമത്തെ വലിയ അലുമിനിയം ഉത്പാദക രാജ്യമാണ് ഇന്ത്യയെങ്കിലും ഇവിടെ അസംസ്കൃത വസ്തുക്കളുടെ വില തീര്‍ത്തും അസ്ഥിരമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ജിതേന്ദ്ര ചോപ്ര പറഞ്ഞു.