മൈക്രോ മൈനോറിറ്റി: കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നു വി.സി. സെബാസ്റ്റ്യന്‍
Wednesday, August 27, 2025 1:27 AM IST
കൊച്ചി: ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളില്‍ കാലങ്ങളായി സൂക്ഷ്മ ന്യൂനപക്ഷമായി തുടരുന്ന ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജൈനര്‍, പാഴ്സി വിഭാഗങ്ങളെ മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. വെട്ടിച്ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ ക്ഷേമപദ്ധതി വിഹിതങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.