പന്നിയങ്കരയിലും ടോൾ നിർത്തണം: ഹൈക്കോടതിയിൽ ഇടക്കാല ഹർജി
Wednesday, August 27, 2025 1:27 AM IST
തൃശൂർ: പന്നിയങ്കര ടോൾപിരിവ് താത്കാലികമായി നിർത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഇടക്കാല ഹർജി. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് ഹർജി നൽകിയത്.
മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയുടെ പണി മുഴുവൻ പൂർത്തിയാക്കുന്നതിനുമുന്പ് ടോൾപിരിവിന് അനുമതി കൊടുത്ത താത്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2022ൽ ഹർജി നൽകിയിരുന്നു.
കല്ലിടുക്ക്, മുടിക്കോട്, വാണിയന്പാറ എന്നിവിടങ്ങളിൽ അടിപ്പാതകളുടെ നിർമാണംമൂലം സർവീസ് റോഡുകൾ തകർന്നുണ്ടായ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതുവരെ ടോൾപിരിവ് നിർത്തണമെന്നാണ് ഇടക്കാല ഹർജി.