പ്രതിപക്ഷ നേതാവിന്റെ വീടിനുനേരേയുള്ള അക്രമം ജനാധിപത്യവിരുദ്ധം: കെപിസിസി
Wednesday, August 27, 2025 2:22 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കു സിപിഎം നടത്തിയ മാർച്ചും അക്രമവും മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി നേതൃയോഗം.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായി ചേർന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കന്റോണ്‍മെന്റ് ഹൗസിലേക്കും പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്കും നടന്ന അക്രമത്തിലും സുരക്ഷാ വീഴ്ചയിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
തിരുവനന്തപുരം ആര്യനാട്ട് പഞ്ചായത്തംഗം ശ്രീജ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരേ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും കെപിസിസി യോഗം ആവശ്യപ്പെട്ടു.