തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ്രാ​​​മീ​​​ണ, ന​​​ഗ​​​ര തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ണ​​​സ​​​മ്മാ​​​നം 200 രൂ​​​പ വ​​​ർ​​​ധി​​​പ്പിച്ചി​​​ച്ചു. ഇ​​​ത്ത​​​വ​​​ണ 1200 രൂ​​​പ​​​വീ​​​തം ഓ​​​ണ​​​സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 1000 രൂ​​​പ​​​വീ​​​ത​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. 5,25,991 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​ണ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഓ​​​ണ സ​​​മ്മാ​​​ന വി​​​ത​​​ര​​​ണ​​​ത്തി​​​നാ​​​യി 51.96 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം100 പ്ര​​​വൃ​​​ത്തി​​​ദി​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 5,19,623 പേ​​​ർ​​​ക്കാ​​​ണ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക.


സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള അ​​​യ്യ​​​ൻ​​​കാ​​​ളി ന​​​ഗ​​​ര തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 100 ദി​​​വ​​​സ​​​മെ​​​ങ്കി​​​ലും തൊ​​​ഴി​​​ലെ​​​ടു​​​ത്ത 6,368 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​ണ് ബ​​​ത്ത ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി 63.68 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു.