ആര്യനാട്ട് പഞ്ചായത്ത് മെംബറെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയതാണെന്ന് രമേശ് ചെന്നിത്തല
Wednesday, August 27, 2025 1:27 AM IST
തിരുവനന്തപുരം: ആര്യനാട്ട് കോണ്ഗ്രസ് പഞ്ചായത്ത് അംഗം ശ്രീജയെ സിപിഎം അപമാനിച്ച് കൊലപ്പെടുത്തിയതാണെന്ന് കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകമാണ്. ഒരു വനിതാ പഞ്ചായത്ത് അംഗത്തിനെതിരേ അധിക്ഷേപ വാക്കുകളുപയോഗിച്ച് പോസ്റ്റർ പതിക്കുകയും ജംഗ്ഷനിൽ യോഗം വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതിനെത്തുടർന്നാണ് ശ്രീജ ആസിഡ് കുടിച്ചു ജീവനൊടുക്കുന്ന സാഹചര്യമുണ്ടായത്.
സാന്പത്തിക ബാധ്യതയുണ്ടായിരുന്ന ശ്രീജ തന്റെ വസ്തുക്കൾ വിറ്റ് പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്തരം ക്രൂരമായ സംഭവങ്ങളുണ്ടായത്.