രാഹുൽ പാലക്കാട്ട് ഇറങ്ങിയാൽ ജനം ചൂലെടുക്കും : വി. മുരളീധരൻ
Wednesday, August 27, 2025 1:27 AM IST
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പദവികളിൽ നിന്നു നീക്കിയാൽ വിഷയം അവസാനിച്ചുവെന്നു കോണ്‍ഗ്രസ് കരുതേണ്ടെന്നും രാഹുൽ പാലക്കാട്ട് ഇറങ്ങിയാൽ ജനം ചൂലെടുക്കുമെന്നും ബിജെപി നേതാവ് വി. മുരളീധരൻ.
കോണ്‍ഗ്രസിൽ പ്രാഥമിക അംഗത്വത്തിൽ പോലും തുടരാൻ അർഹതയില്ലാത്ത ആളെ ജനം ചുമക്കണമെന്നു പറയുന്നത് അപഹാസ്യമാണെ ന്നും അദ്ദേഹം പറഞ്ഞു.