സീതത്തോട് കയാക്കിംഗ് ഫെസ്റ്റിവൽ രജിസ്ട്രേഷൻ ആരംഭിച്ചു
Wednesday, August 27, 2025 1:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സാഹസിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സീതത്തോട് കയാക്കിംഗ് ഫെസ്റ്റിവൽ 2025 ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
പത്തനംതിട്ട സീതത്തോട് ഫയർ സ്റ്റേഷൻ പരിസരത്തെ മൂഴിയാറിൽ സെപ്റ്റംബർ രണ്ടിനാണു മത്സരങ്ങൾ നടക്കുക.
സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.