ലോട്ടറി തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
Wednesday, August 27, 2025 1:27 AM IST
തിരുവനന്തപുരം: ലോട്ടറിയുടെ മേലുള്ള ജിഎസ്ടി വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ കേരളത്തിലെ ലോട്ടറി തൊഴിലാളികളും ഏജന്റുമാരും പ്രക്ഷോഭത്തിലേക്ക്.
നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു. അടുത്ത മാസം 12 ന് രാജ്ഭവനിലേക്ക് ഏജന്റുമാരും തൊഴിലാളികളും മാർച്ച് നടത്തും.