വേദിയിൽ കുഴഞ്ഞുവീണ നടന് രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
Thursday, August 28, 2025 1:16 AM IST
കൊച്ചി: സ്റ്റേജ് പരിപാടിക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പ്രോഗ്രാമിന്റെ അവസാനം രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നു.
ചലച്ചിത്രപ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മിയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായ രാജേഷ് കേശവ് വെന്റിലേറ്ററിലാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.