ഷാഫി പറന്പിൽ എംപിയുടെ വാഹനം തടഞ്ഞ് സംഭവം; കോണ്ഗ്രസ് കൈയും കെട്ടിയിരിക്കില്ല: സണ്ണിജോസഫ്
Thursday, August 28, 2025 4:36 AM IST
തിരുവനന്തപുരം: വടകരയിൽ ഭിന്നശേഷി കുട്ടികളുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ എംപിയുടെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും കൈയേറ്റം ചെയ്യാൻ ശ്രമിച്ച സിപിഎം ഗുണ്ടകളുടെ കാടത്തം നിറഞ്ഞ നടപടിയിൽ കെപിസിസി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.
ഷാഫി പറന്പിൽ എംപിക്കുനേരേ സിപിഎം ക്രിമിനൽ സംഘം നടത്തിയ അക്രമം ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും നഗ്നമായ ലംഘനമാണ്. ജനപ്രതിനിധിക്ക് നേരേ സിപിഎം ക്രിമിനലുകൾ കൈയേറ്റം നടത്തുന്പോൾ പോലീസ് നോക്കി നിന്നു. പ്രതികളെ തടയാനോ അറസ്റ്റ് ചെയ്യാനോ തയാറായില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.