തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടിലേക്ക് നീട്ടി
Thursday, August 28, 2025 4:36 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് സെപ്റ്റംബർ രണ്ടിലേക്കു നീട്ടി.
ഓഗസ്റ്റ് 30ന് അന്തിമവോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനിയിരുന്നു നേരത്തേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. വോട്ടർ പട്ടികയിൽ പേരു ചേർക്കാനും തെറ്റുകൾ തിരുത്താനുമായി 29.8 ലക്ഷം പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
ഇത്രയും പേരുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് കൂടുതൽ സമയം അനുവദിച്ചത്.