53.87 ശതമാനം ഫയലുകൾ തീർപ്പാക്കി: മുഖ്യമന്ത്രി
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം : സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലും ജൂലൈ ഒന്നിന് ആരംഭിച്ച ഫയൽ അദാലത്തിന്റെ ഭാഗമായി 53.87% ഫയലുകൾ തീർപ്പാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സെക്രട്ടേറിയറ്റിൽ 46.63%വും ഡയറക്ടറേറ്റുകളിൽ 55.7%വും പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങളിൽ 73.03%വും ഫയലുകളാണു തീർപ്പാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.