ഏറ്റവുമധികം സ്ത്രീപീഡകരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായിയെന്ന് വി.ഡി. സതീശന്
Thursday, August 28, 2025 3:05 AM IST
കൊച്ചി: ഏറ്റവുമധികം സ്ത്രീപീഡകരെ സംരക്ഷിച്ച മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നും മറ്റുള്ളവർക്കെതിരേ ആരോപിക്കുന്ന കാര്യങ്ങള്‍ സ്വയം കണ്ണാടി നോക്കി പറയുന്നതാണ് ഉചിതമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
മുഖ്യമന്ത്രി ചുറ്റുമുള്ളവരെ മനസിലാക്കുന്നത് നല്ലതാണ്. പരാതിയോ എഫ്ഐആറോ കേസോ ഇല്ലാതെയാണു ധാര്‍മികതയുടെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കോണ്‍ഗ്രസ് നടപടിയെടുത്തത്. എന്നിട്ടും പീഡകരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പരിഹസിക്കുകയാണ്.
ലൈംഗികാപവാദ കേസില്‍പ്പെട്ട നേതാക്കളെയും മന്ത്രിമാരെയും ഏറ്റവും കൂടുതല്‍ സംരക്ഷിച്ച മറ്റൊരു മുഖ്യമന്ത്രി രാജ്യത്തില്ല. തനിക്കെതിരേ മുഖ്യമന്ത്രി ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ അദ്ദേഹത്തിന്റെ സ്വന്തം നെഞ്ചിലേക്കാണ് ചൂണ്ടുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആറു മാസം ജയിലില്‍ കഴിഞ്ഞു പുറത്തിറങ്ങി വീണ്ടും അറസ്റ്റിലായ വ്യക്തിയാണ്. ലൈംഗികാപവാദ കേസില്‍ ആരോപണവിധേയരായ രണ്ടു മന്ത്രിമാര്‍ ഇന്നും സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളാണെന്നും സതീശന് പറഞ്ഞു.