ശില്പശാല സംഘടിപ്പിച്ചു
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയാറാക്കിയ കരട് നയസമീപന രേഖയിന്മേല് ശില്പശാല സംഘടിപ്പിച്ചു.
ജഗതി ജവഹര്‍ സഹകരണഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്പശാല വനംമന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനു ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിനു വേണ്ടിയാണ് ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ശാസ്ത്രജ്ഞര്‍, ആദിവാസി പ്രതിനിധികള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ശില്പശാല സംഘടിപ്പിക്കുന്നത്.
പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനാണ് ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കത്തക്ക വിധത്തില്‍ മാറ്റമണ്ടാക്കുന്നതിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ശില്പശാലയിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് വനം വകുപ്പ് ഭാവി പദ്ധതികള്‍ വിഭാവനം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു.