അനധികൃത സ്വത്ത് സമ്പാദന കേസ് ; ടോമിന് ജെ. തച്ചങ്കരി വിചാരണ നേരിടണമെന്നു ഹൈക്കോടതി
Thursday, August 28, 2025 1:16 AM IST
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരി വിചാരണനടപടികള്‍ നേരിടണമെന്നു ഹൈക്കോടതി.
തച്ചങ്കരിയുടെ അപേക്ഷയില്‍ 2021ല്‍ സര്‍ക്കാര്‍ ഉത്തരവിട്ട തുടരന്വേഷണം ഹൈക്കോടതി റദ്ദാക്കി. ആറു മാസത്തിനകം കേസിന്റെ വിചാരണനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
നിലവില്‍ നടത്തിയ തുടരന്വേഷണത്തില്‍ പുതിയ കണ്ടെത്തല്‍ ഉണ്ടെങ്കില്‍ അക്കാര്യം വിചാരണ കോടതിക്കു പരിഗണിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാരുകള്‍ക്ക് തുടരന്വേഷണത്തിന് ഉത്തരവിടാം. എന്നാല്‍ പ്രതിയായ വ്യക്തിയുടെ അപേക്ഷയില്‍ ഇകാര്യം പരിഗണിക്കാനാകില്ലെന്നു കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബോബി കുരുവിള എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. നേരത്തേ ഈ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.