ഓപ്പറേഷൻ ഡി ഹണ്ട് ; 23,652 കേസുകൾ രജിസ്റ്റർ ചെയ്തു
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം : ലഹരിയുടെ വിപണനവും ഉപയോഗവും തടയുന്നതിനായി നടപ്പിലാക്കിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 23,652 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
24,986 പേരെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 16.00439 കിലോഗ്രാം എംഡിഎംഎയും 2144.448 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.