സംസ്കാരച്ചടങ്ങില്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകരുതെന്ന് കോടതി
Thursday, August 28, 2025 1:16 AM IST
കൊച്ചി: സഭാതര്‍ക്കം നിലനില്‍ക്കുന്ന ഓടക്കാലി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം പി.ജി.ഇട്ടീരയുടെ സംസ്കാരച്ചടങ്ങില്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകരുതെന്ന് പോലീസിനു ഹൈക്കോടതി നിര്‍ദേശം. സംസ്കാരച്ചടങ്ങുകള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആചാരപ്രകാരം നടത്താം.
ഇന്നു രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനുമിടയില്‍ ചടങ്ങുകള്‍ നടത്താമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങള്‍ ആരാധനയും നടത്താം. ചടങ്ങുകളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് കുറുപ്പംപടി എസ്എച്ച്ഒ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. അന്തരിച്ച പി.ജി.ഇട്ടീരയുടെ മകന് പി.ഐ വല്സലന്, ഫാ.ബിസണ്‍ സണ്ണി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റീസ് എന്‍.നഗരേഷിന്റെ ഉത്തരവ്.