പാലാ ബ്രില്ല്യന്റിൽ പുതിയ ബാച്ചുകൾ സെപ്റ്റംബർ 10ന്
Thursday, August 28, 2025 1:16 AM IST
പാലാ: 2026 നീറ്റ് പരീക്ഷാ പരിശീലനത്തിനുള്ള റിപ്പീറ്റേഴ്സ് ഓഫ്ലൈൻ, ഓണ്‍ലൈൻ ബാച്ചുകൾ സെപ്റ്റംബർ പത്തിന് ബ്രില്ല്യന്റിന്റെ കേരളത്തിലെ എല്ലാ സെന്ററുകളിലും ആരംഭിക്കും.
പ്ലസ് ടു മാർക്കിന്റെയും 2025 വർഷത്തെ നീറ്റ് സ്കോറിന്റെയും അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസും ഉൾപ്പെടെ 100 ശതമാനം വരെ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമുണ്ട്.
പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. പഠനത്തിൽ മികവു പുലർത്തുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർഥികൾക്ക് ‘ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി’ സ്കീമിൽ ഉൾപ്പെടുത്തി വിവിധങ്ങളായ സ്കോളർഷിപ്പുകൾ നൽകും.
5, 6, 7, 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കുള്ള ബ്രില്ല്യന്റ് ഫൗണ്ടേഷൻ പ്രോഗ്രാമിലേക്കും-സയൻസ് ഒളിന്പ്യാഡിലേക്കും ഇപ്പോൾ അപേക്ഷിക്കാം. 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള IIT/AIIMS ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുമുള്ള സ്ക്രീനിംഗ് ടെസ്റ്റ് ഒക്ടോബർ അഞ്ചിന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ദുബായ്, ഖത്തർ, ബംഗളൂരു എന്നിവിടങ്ങളിലും നടത്തും. എല്ലാ കോഴ്സുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.brilliantpala.org. ഫോണ്‍: 0482 2206100, 2060800.