ശമ്പള പ്രശ്നം: അദാലത്ത് നടത്തുമെന്നു വിദ്യാഭ്യാസ മന്ത്രി
Thursday, August 28, 2025 4:36 AM IST
തിരുവനന്തപുരം: വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അടുത്ത മാസം ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ഓണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ പോലും പൈസയില്ലെന്ന് പറഞ്ഞ് അധ്യാപകര്‍ ഫോണില്‍ വിളിച്ചു സങ്കടം പറയുകയാണ്.
ഒരുവര്‍ഷം മുതല്‍ 10 വര്‍ഷം വരെ സ്ഥിരപ്പെടാതെയും ശമ്പളം ലഭിക്കാതെയും ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും തിരുവനന്തപുരത്തായിരിക്കും അദാലത്തെന്നും മന്ത്രി അറിയിച്ചു.