സർക്കാരിന്റെ സാന്പത്തികനില തകർന്നുവെന്ന് വ്യാജപ്രചാരണം: മുഖ്യമന്ത്രി
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാന്പത്തികനില തകർന്നൂവെന്ന വ്യാജപ്രചാരണം ചില കേന്ദ്രങ്ങൾ സംഘടിതമായി നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
കേന്ദ്രനയങ്ങൾ സൃഷ്ടിച്ച ആഘാതത്തിന്റെ ഭാഗമായി കേരളം സാന്പത്തിക പ്രയാസം അനുഭവിക്കുകയാണ്. വലിയ സാന്പത്തിക തകർച്ചയാണെന്നും ദൈനംദിന ചെലവുകൾക്കു പോലും ബുദ്ധിമുട്ടുന്നു എന്ന മട്ടിലാണു വ്യാജപ്രചാരണം മുന്നേറുന്നത്.
എന്നാൽ, കേന്ദ്രനയങ്ങളുടെ ഫലമായി ഉണ്ടായ പ്രയാസങ്ങൾക്കു മുന്നിൽ നിസംഗമായി നിൽക്കാനല്ല എൽഡിഎഫ് സർക്കാർ തയാറായത്. ചെലവുകൾ ക്രമീകരിച്ച് നികുതിപരിശ്രമം വർധിപ്പിച്ചു സർക്കാർ മുന്നോട്ടു പോകുകയാണ്. ഈ ഓണക്കാലത്ത് ക്ഷേമ ആനുകൂല്യങ്ങൾക്കായി 19575 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.