അജിത്കുമാറിന് എതിരേയുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നു: മന്ത്രി രാജൻ
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ടു എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരേയുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മന്ത്രി കെ. രാജൻ. മന്ത്രി ഫോണ് വിളിച്ചാൽ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ എടുക്കാതിരിക്കുന്നതു ശരിയല്ല.
അന്വേഷണ ഏജൻസി മുന്പാകെ താൻ ഇക്കാര്യത്തിൽ മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിലപാടിൽ ഉറച്ചു നിൽക്കുന്നു.അദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള നീക്കം സർക്കാർ നടത്തുന്നതായി കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.