ഭൂപതിവ് നിയമഭേദഗതി എല്‍ഡിഎഫിന്റെ ഓണസമ്മാനം: ജോസ് കെ. മാണി
Thursday, August 28, 2025 1:16 AM IST
കോട്ടയം: ഭൂപതിവ് നിയമഭേദഗതി അംഗീകരിച്ച മന്ത്രിസഭാ തീരുമാനം കേരളിയര്‍ക്ക് പ്രത്യേകിച്ച് മലയോര കര്‍ഷകര്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഓണസമ്മാനമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
ഭൂമി കൈവശമുണ്ടായിട്ടും കേരളത്തിലെ മലയോര കര്‍ഷകര്‍ അനുഭവിച്ചിരുന്ന ദുരിതങ്ങളും നിയമക്കുരുക്കുകളും ചില്ലറയല്ല. അവയ്ക്കെല്ലാം ശാശ്വത പരിഹാരമുണ്ടാകാന്‍ പോവുകയാണ്. ഉപാധിരഹിത സര്‍വ സ്വതന്ത്ര ഭൂമി എന്ന കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ നിലപാടിന്റെ അംഗീകാരം കൂടിയാണി തെന്നും ജോസ് കെ മാണി പറഞ്ഞു.