ബാങ്കിംഗ് മേഖലയിൽ പെന്ഷന് പരിഷ്കരണം നടപ്പാക്കണം: എഫ്എസ്ബിഐപിഎ
Thursday, August 28, 2025 1:16 AM IST
കൊച്ചി: ബാങ്കിംഗ് മേഖലയില്‍ പെന്ഷന് പരിഷ്കരണം നടപ്പാക്കണമെന്നും പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കണമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് അസോസിയേഷന്‍സ് ഫെഡറേഷന് (എഫ്എസ്ബിഐപിഎ) വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജി.കെ.ഗാന്ധി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദീപക് കുമാര്‍ ബസു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ദേശീയ കൗണ്‍സില്‍ പ്രസിഡന്റായി എന്‍. രാധാകൃഷ്ണനെ (ഹൈദരാബാദ്) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍- ജോസഫ് പാലക്കല്‍ (കേരളം), കമാല്‍ എസ്.കാദിരി (അഹമ്മദാബാദ്), ആര്.പി. സക്സേന, (ജയ്പുര്‍), ഹരീന്ദ്രപ്രസാദ് (പാറ്റ്ന), ജനറല്‍ സെക്രട്ടറി - ജി.ഡി. നഡാഫ് (കര്‍ണാടക), സെക്രട്ടറി സുധീര്‍ എം. പവാര്‍ (മുംബൈ).