പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് എക്സ്ഗ്രേഷ്യേ 2250 രൂപ
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരിന്റെ ഓണം ആശ്വാസമായി 2,250 രൂപ വീതം എക്സ്ഗ്രേഷ്യേ ലഭിക്കും. ഇത്തവണ 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
425 ഫാക്ടറികളിലെ 13,835 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുക. എല്ലാവർക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യും. ഇതിനായി 3.46 കോടി രൂപ അനുവദിച്ചു.