സംയുക്ത കർഷകവേദി സെക്രട്ടേറിയറ്റ് ധർണ നാളെ
Thursday, August 28, 2025 1:16 AM IST
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ മുഴുവൻ കർഷക സമിതികളെയും ഉൾപ്പെടുത്തിയുള്ള കേരള സംയുക്ത കർഷക വേദി നാളെ സെക്രട്ടേറിയറ്റ് നടയിൽ കർഷകരുടെ കൂട്ട ധർണ നടത്തുമെന്ന് സംസ്ഥാന ജനറൽ കൺവീനർ ഷാജി രാഘവൻ അറിയിച്ചു.
നെല്ലു സംഭരണത്തിൽ കേന്ദ്രവുമായിട്ടുള്ള സംസ്ഥാന കരാർ നടപ്പിലാക്കുക, കർഷകനു നെല്ലിന്റെ വില അവകാശമായി നൽകുക, വായ്പ നൽകുന്നതിനായി നൽകുന്ന പിആർഎസ് സമ്പ്രദായം അവസാനിപ്പിക്കുക, കൃഷിയെയും കർഷകരെയും കാട്ടുമൃഗശല്യങ്ങളിൽ നിന്നും രക്ഷിക്കുക, ഓണത്തിന് മുമ്പ് നെല്ല് സംഭരണ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
നെൽ കർഷക മേഖലയിലേതടക്കം 18 സംഘടനകൾ സമരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.