പരന്പരാഗത തൊഴിലാളികൾക്ക് 50 കോടി അനുവദിച്ചു
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: പരന്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി 50 കോടി രൂപയുടെ അധിക സഹായം സർക്കാർ അനുവദിച്ചു.
മിനിമം കൂലി ഉറപ്പാക്കൽ (ഇൻകം സപ്പോർട്ട് സ്കീം) പദ്ധതിയിലാണ് തുക ലഭ്യമാക്കിയത്. 3,79,284 തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.