തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്നും സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​​ല ഓ​​​ണ​​​ത്തി​​​ന് മു​​​മ്പാ​​​യി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ട​​​പെ​​​ലു​​​ക​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​ണ് ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി. ​​​ആ​​​ർ. അ​​​നി​​​ൽ.

ര​​​ണ്ട് സീ​​​സ​​​ണു​​​ക​​​ളി​​​ലാ​​​യി 2,07143 ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്നും 5.81 മെ​​​ട്രി​​​ക് ട​​​ൺ ല​​​ക്ഷം നെ​​​ല്ല് സം​​​ഭ​​​രി​​​ച്ചി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​ഇ​​​ന​​​ത്തി​​​ൽ മൊ​​​ത്തം 1645 കോ​​​ടി രൂ​​​പ​​​യി​​​ൽ 345 കോ​​​ടി രൂ​​​പ കൂ​​​ടി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​നി ന​​​ൽ​​​കാ​​​നു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

നെ​​​ല്ല് സം​​​ഭ​​​രി​​​ച്ച വ​​​ക​​​യി​​​ൽ കു​​​ടി​​​ശി​​​ക​​​യാ​​​യ 1259 കോ​​​ടി രൂ​​​പ​​​യും 2024-25 സം​​​ഭ​​​ര​​​ണ വ​​​ർ​​​ഷ​​​ത്തി​​​ൽ സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ എം​​​എ​​​സ്പി വി​​​ഹി​​​ത​​​മാ​​​യ 1342 കോ​​​ടി രൂ​​​പ​​​യും കൂ​​​ടി ചേ​​​ർ​​​ത്ത് ആ​​​കെ 2601 കോ​​​ടി രൂ​​​പ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കാ​​​നു​​​ണ്ട്. 2025 ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സം പ്രോ​​​സ​​​സ് ചെ​​​യ്ത 365.48 കോ​​​ടി രൂ​​​പ​​​യു​​​ടെ ബി​​​ല്ല് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചു​​​വെ​​​ങ്കി​​​ലും ഓ​​​ണ​​​ത്തി​​​ന് മു​​​മ്പാ​​​യി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് തു​​​ക ന​​​ൽ​​​കു​​​ന്ന സ​​​മീ​​​പ​​​നം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

2017 മു​​​ത​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ക്ലെ​​​യി​​​മു​​​ക​​​ളി​​​ൽ ന​​​ൽ​​​കാ​​​നു​​​ള്ള കു​​​ടി​​​ശി​​​ക​​​യാ​​​ണ് 1259 കോ​​​ടി രൂ​​​പ. നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ ന​​​ൽ​​​കാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ് ഈ ​​​തു​​​ക കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തെ​​​ന്ന് വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. നെ​​​ല്ല് സം​​​ഭ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച നാ​​​ളി​​​തു​​​വ​​​രെ​​​യു​​​ള്ള എ​​​ല്ലാ ക​​​ണ​​​ക്കു​​​ക​​​ളും കൃ​​​ത്യ​​​മാ​​​യി കേ​​​ന്ദ്ര​​​ത്തി​​​നു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്.


നോ​​​ഡ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സ​​​പ്ലൈ​​​കോ​​​യു​​​ടെ ഓ​​​ഡി​​​റ്റ് ചെ​​​യ്ത ക​​​ണ​​​ക്കു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​തു​​​വ​​​രെ മൊ​​​ത്തം എം​​​എ​​​സ്പി തു​​​ക​​​യി​​​ൽ ര​​​ണ്ട് ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം നോ​​​ർ​​​മ​​​ൽ റി​​​ഡ​​​ക്ഷ​​​നാ​​​യി ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ക​​​യും പി​​​ന്നീ​​​ട് ഓ​​​രോ വ​​​ർ​​​ഷ​​​ത്തെ​​​യും ക​​​ണ​​​ക്കു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന മു​​​റ​​​യ്ക്ക് അ​​​വ ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യു​​​ക എ​​​ന്ന​​​ത് ഒ​​​രു സാ​​​ധാ​​​ര​​​ണ രീ​​​തി​​​യാ​​​ണ്. ഇ​​​പ്ര​​​കാ​​​രം ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന തു​​​ക 249 കോ​​​ടി രൂ​​​പ മാ​​​ത്ര​​​മാ​​​ണ്. അ​​​ന്യാ​​​യ​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞാ​​ണ് ബാ​​​ക്കി മു​​​ഴു​​​വ​​​ൻ തു​​​ക​​​യും ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​രി​​​യു​​​ടെ​​​യും വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ​​​യും വി​​​ല വ​​​ർ​​​ധ​​​ന​ പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നും വി​​​ല കു​​​റ​​​യ്ക്കാ​​​നും ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ജൂ​​​ലൈ മാ​​​സ​​​ത്തി​​​ൽ 31,94,101 ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ സ​​​പ്ലൈ​​​കോ​​​യെ ആ​​​ശ്ര​​​യി​​​ച്ച​​​പ്പോ​​​ൾ ഈ ​​​വി​​​ൽ​​​പ​​​ന വ​​​ഴി 168.31 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് നേ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു.

ഓ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തി​​​ൽ ഇ​​​ന്നു​​​വ​​​രെ 35,96,562 ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ സ​​​പ്ലൈ​​​കോ​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​പ്ലൈ​​​കോ​​​യു​​​ടെ ഈ ​​​മാ​​​സ​​​ത്തെ വി​​​റ്റു​​​വ​​​ര​​​വ് 223.25 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ ഒ​​​രു ദി​​​വ​​​സ​​​ത്തെ വി​​​റ്റു​​​വ​​​ര​​​വ് മാ​​​ത്രം സ​​​പ്ലൈ​​​കോ​​​യു​​​ടെ 14.72 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.