ഖാദി തൊഴിലാളി ഉത്സവബത്ത 250 രൂപ വർധിപ്പിച്ചു
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഖാദി തൊഴിലാളികളുടെ ഓണക്കാല ഉത്സവ ബത്ത 250 രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 2000 രൂപവീതം ലഭിക്കും. 12,500 തൊഴിലാളികൾക്കാണ് അർഹത. ഇതിനായി 2.50 കോടി രൂപ അനുവദിച്ചു.