ഹാർബർ നവീകരണം അടുത്തവർഷം പൂർത്തിയാക്കുമെന്ന്
Thursday, August 28, 2025 1:16 AM IST
ഫോർട്ടുകൊച്ചി: കൊച്ചി ഹാർബർ നവീകരണത്തിന്റെ ആദ്യഘട്ടം 2026 ഡിസംബറിൽ കമ്മീഷൻ ചെയ്യുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയുടെ ഭാഗമായുള്ള നവീകരണം ദ്രുതഗതിയിലാക്കും. കാലാവസ്ഥയും സാങ്കേതികതടസങ്ങളുമാണ് ഹാർബർ നവീകരണം വൈകാൻ കാരണമെന്നും അ ദ്ദേഹം പറഞ്ഞു.
കൊച്ചി തുറമുഖ അഥോറിറ്റി ഓഫീസ് സന്ദർശിച്ചശേഷം ഹാർബർ നവീകരണ പ്രവർത്തനങ്ങൾ കേന്ദ്രമന്ത്രി വിലയിരുത്തി.