മോൺ. ജോൺ തെക്കേക്കര സീറോമലബാർ സഭ ലെയ്സൺ ഓഫീസർ
Thursday, August 28, 2025 4:36 AM IST
കൊച്ചി: മോൺ. ഡോ. ജോൺ തെക്കേക്കരയെ കേരള സർക്കാരുമായി ബന്ധപ്പെട്ട സഭാകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ചുമതലയുള്ള ലെയ്സൺ ഓഫീസറായി സീറോമലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു.
കഴിഞ്ഞ എട്ടിനാണു നിയമനപത്രം നൽകിയത്. ചങ്ങനാശേരി അതിരൂപത വികാരി ജനറാളും തിരുവന്തപുരം ലൂർദ് ഫൊറോന വികാരിയുമാണ് മോൺ. തെക്കേക്കര.
ചങ്ങനാശേരി ഇത്തിത്താനം തെക്കേക്കര വർഗീസ് - ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1970 ൽ ജനിച്ച ഇദ്ദേഹം 1997ൽ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിൽനിന്നു പൗരോഹിത്വം സ്വീകരിച്ചു.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റുള്ള മോൺ. ജോൺ തെക്കേക്കര ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിന്റെ അസി. ഡയറക്ടറായി ചുമതല വഹിച്ചിട്ടുണ്ട്.