നെൽവയൽ സംരക്ഷണം പാർട്ടി നയമെന്ന് സിപിഐ
Thursday, August 28, 2025 1:16 AM IST
തിരുവനന്തപുരം: തൃശൂരിൽ നിലം നികത്തലിനെതിരേ കോടതിയെ സമീപിച്ച പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി മുകുന്ദനു പിന്തുണയുമായി സിപിഐ നേതൃത്വം. ആദ്യഘട്ടത്തിൽ മുകുന്ദനെ പിന്തുണയ്ക്കാൻ സിപിഐ നേതൃത്വം തയാറായില്ല.
ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിഷയം തൃശൂരിൽനിന്നുള്ള നേതാക്കൾ അവതരിപ്പിച്ചു. മുകുന്ദന്റെ നിലപാടു ശരിയാണെന്നു രേഖകൾ ചൂണ്ടിക്കാട്ടി നേതാക്കൾ സംസ്ഥാന കൗണ്‍സിലിൽ സമർത്ഥിച്ചു.
ഇതിനെതുടർന്നു നെൽവയൽ സംരക്ഷണം പാർട്ടി നയമാണെന്നും മുകുന്ദന്റെ നിയമപോരാട്ടത്തിനൊപ്പമാണു സിപിഐയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.