എഐ കാമറ: സതീശന്റെയും ചെന്നിത്തലയുടെയും ഹര്‍ജികള്‍ തള്ളി
Thursday, August 28, 2025 3:05 AM IST
കൊച്ചി: ഗതാഗത നിരീക്ഷണത്തിനു സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിച്ചതില്‍ അന്വേഷണമാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമടക്കം നല്കിയ പൊതുതാത്പര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
എഐ കാമറ കരാറുകളില്‍ അഴിമതിയും നടപടിക്രമങ്ങളിലെ അപാകതയും ചൂണ്ടിക്കാട്ടിയാണു ഹര്‍ജിക്കാര്‍ കോടതിയുടെ ഇടപെടല്‍ തേടിയത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.