തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം: കോണ്ഗ്രസ് ഭവന സന്ദർശനത്തിന് ഇന്നു തുടക്കം
Friday, August 29, 2025 1:14 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വാർഡ് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഭവന സന്ദർശനത്തിനും ഫണ്ട് ശേഖരണത്തിനും ഇന്നു തുടക്കമാകും.
ഇന്നുമുതൽ സെപ്റ്റംബർ രണ്ടു വരെ ഭവന സന്ദർശനം നടത്തി തദ്ദേശ തെരഞ്ഞെടുപ്പു ചെലവിലേക്കുള്ള ഫണ്ട് സമാഹരണം ജനങ്ങളിൽനിന്ന് ശേഖരിക്കാനാണ് കെപിസിസി തീരുമാനം.
സംസ്ഥാനത്തെ മുഴുവൻ കോണ്ഗ്രസ് നേതാക്കളും സ്വന്തം വാർഡിലെ ഭവന സന്ദർശനത്തിൽ പങ്കാളികളാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളും ജനാധിപത്യ പ്രക്രിയയെ ശുദ്ധീകരിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളും ഭവന സന്ദർശനത്തിൽ ജനങ്ങളോട് വിശദീകരിക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂർ നിയമസഭാ മണ്ഡലത്തിലെ 13 മണ്ഡലം കോണ്ഗ്രസ് വാർഡുകളിൽ നടക്കുന്ന ഭവന സന്ദർശനത്തിലും പങ്കെടുക്കും. മറ്റു നേതാക്കളും തങ്ങളുടെ മണ്ഡലത്തിലെ ഭവന സന്ദർശനങ്ങളിൽ പങ്കെടുക്കും.