പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന് കരുതേണ്ട: വി.ഡി. സതീശൻ
Friday, August 29, 2025 1:14 AM IST
തിരുവനന്തപുരം: കേസെടുത്തും ജയിലിൽ അടച്ചും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താമെന്ന് പിണറായി വിജയനും സിപിഎമ്മും കരുതേണ്ടന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത സർക്കാരിന്റെയും പോലീസിന്റെയും നടപടി അധികാര ദുർവിനിയോഗവും പക്ഷപാതപരവുമാണെന്ന് അദ്ദേ ഹം പറഞ്ഞു.