ഉരുട്ടിക്കൊലക്കേസ്: പോലീസുകാരെ വിട്ടയച്ച വിധിക്കെതിരേ അപ്പീലിന് സിബിഐ ശിപാർശ
Friday, August 29, 2025 1:27 AM IST
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ സമർപ്പിക്കാൻ സിബിഐ ശിപാർശ നൽകും.
സിബിഐ തിരുവനന്തപുരം സ്പെഷൽ ക്രൈംയൂണിറ്റാണ് അപ്പീൽ സമർപ്പിക്കണമെന്ന ശിപാർശ സിബിഐ ആസ്ഥാനത്തേക്കു നൽകുക. സിബിഐ പ്രോസിക്യൂഷൻ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
ഉരുട്ടിക്കൊല കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണവും പ്രോസിക്യൂഷനും നടപടിക്രമങ്ങൾ പാലിക്കാതെയുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വിട്ടയച്ചത്.