അയ്യന്‍കാളി ഇന്‍സ്റ്റിറ്റ്യൂട്ട്; ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്ത് നല്കി
Friday, August 29, 2025 1:14 AM IST
കോട്ടയം: അയ്യന്‍കാളിയുടെ പേരില്‍ കേരളം ആസ്ഥാനമായി നാഷണല്‍ സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി അയ്യന്‍കാളി ജയന്തിദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്കി.
ഈ ദേശീയ സ്ഥാപനം പട്ടികജാതി-പട്ടികവര്‍ഗ സമൂഹങ്ങളുടെ പുരോഗതിയെക്കുറിച്ചുള്ള പഠനങ്ങള്‍, നയനിര്‍മാണം, വിവിധ സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ അനുവദിക്കുന്ന ഫണ്ടുകളുടെ ഉപയോഗത്തിന്റെ വിലയിരുത്തല്‍ എന്നിവയ്ക്കു പ്രധാന്യം നല്‍കണം.
ദളിത് സമൂഹത്തിന് ഭവനം, വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍ എന്നിവ ഉറപ്പാക്കുന്നത് സ്ഥാപനം ലക്ഷ്യമാക്കണമെന്നും ജോസ് കെ. മണി നിര്‍ദേശിച്ചു.