ബംഗളൂരു - കണ്ണൂർ ഓണം സ്പെഷൽ ട്രെയിൻ നാളെ
Friday, August 29, 2025 1:14 AM IST
കൊല്ലം: ബംഗളുൂരു - കണ്ണൂർ റൂട്ടിൽ ഓണം സ്പെഷൽ എക്സ്പ്രസ് ട്രെയിൻ നാളെ സർവീസ് നടത്തും. എസ്എംവിടി ബംഗളൂരുവിൽ നിന്ന് നാളെ രാത്രി ഏഴിന് പുറപ്പെടുന്ന ട്രെയിൻ (06126) 31ന് രാവിലെ 7.15 ന് കണ്ണൂരിൽ എത്തും.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് -14 , സെക്കൻഡ് ക്ലാസ് (അംഗപരിമിതർ ) - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ട്രെയിൻ നമ്പർ 06125 കണ്ണൂർ - ബംഗളൂരു എസ്എംവിടി എക്സ്പ്രസ് സ്പെഷൽ ഇന്ന് രാത്രി 9.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11 ന് ബംഗളൂരുവിൽ എത്തും.