കെ.കെ. പുരുഷോത്തമന് നാടിന്റെ യാത്രാമൊഴി
Friday, August 29, 2025 1:14 AM IST
അരൂർ: കെപിഎംഎസ് നേതാവ് കെ.കെ. പുരുഷോത്തമന് നാടിന്റെ യാത്രാമൊഴി. സംസ്കാരച്ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
പട്ടികജാതി സമുദായങ്ങളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു പുരുഷോത്തമന്റേത്. എഴുപുന്നയുടെ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളിൽ അര നൂറ്റാണ്ടുകാലം നിറഞ്ഞുനിന്ന കെ.കെ.പി.പിന്നീട് സംഘടനയുടെ സംസ്ഥാന നേതൃനിരയിലേക്കുയർന്നു.
മികച്ച വാഗ്മി, സംഘാടകൻ എന്നീ നിലകളിലും നാടിന്റെ ആദരവ് നേടാൻ അദ്ദേഹത്തിനായി. അവസാന ശ്വാസംവരെ പട്ടികജാതി സമൂഹത്തിന്റെ വിവിധങ്ങളായ വിഷയങ്ങളുമായി ബന്ധപ്പെട്ട് കർമനിരതനായിരുന്നു. ഭാര്യ രാധയോടൊപ്പം എരമല്ലൂർ കണ്ണാട്ട് വീട്ടിലായിരുന്നു താമസം. മക്കളില്ല.