ആ​ല​പ്പു​ഴ: എ​ഴു​പ​ത്തൊ​ന്നാ​മ​ത് നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ഇ​ന്ന് ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ന​ട​ക്കും. രാ​വി​ലെ 11ന് ​മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങും. ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്‌​സാ​ണ് ആ​ദ്യം. ര​ണ്ടി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സിം​ബാ​ബ്‌​വേ വ്യ​വ​സാ​യ വാ​ണി​ജ്യ ഡെ​പ്യൂ​ട്ടി മ​ന്ത്രി രാ​ജേ​ഷ്‌​കു​മാ​ർ ഇ​ന്ദു​കാ​ന്ത് മോ​ദി, അം​ബാ​സ​ഡ​ർ സ്റ്റെ​ല്ല നി​ക്കാ​മോ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​കും. തു​ട​ർ​ന്ന് ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ഹീ​റ്റ്‌​സ്, ചെ​റു​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ൽ.


71 വ​ള്ള​ങ്ങ​ളാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. ചു​ണ്ട​ൻ​വി​ഭാ​ഗ​ത്തി​ൽ 21 വ​ള്ള​ങ്ങ​ളു​ണ്ട്. ചു​രു​ള​ൻ- മൂ​ന്ന്, ഇ​രു​ട്ടു​കു​ത്തി എ- ​അ​ഞ്ച്, ഇ​രു​ട്ടു​കു​ത്തി ബി- 18, ​ഇ​രു​ട്ടു​കു​ത്തി സി- 14, ​വെ​പ്പ് എ- ​അ​ഞ്ച്, വെ​പ്പ് ബി- ​മൂ​ന്ന്, തെ​ക്ക​നോ​ടി ത​റ- ഒ​ന്ന്, തെ​ക്ക​നോ​ടി കെ​ട്ട്- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ വ​ള്ള​ങ്ങ​ളു​ടെ എ​ണ്ണം.