വാതിലുകൾ തുറന്നിട്ടു ബസ് സർവീസ്: 12,69,750 രൂപ പിഴ
Saturday, August 30, 2025 2:13 AM IST
തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചു വാതിലുകൾ തുറന്നിട്ടു സർവീസ് നടത്തിയതിന് 4,099 ബസുകളിൽ നിന്നായി 12,69,750 രൂപ പിഴ ഈടാക്കി.
ബസുകളുടെ വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തുന്നതു തടയുന്നതിനായി ഓഗസ്റ്റ് 20 മുതൽ 26 വരെ റോഡ് സുരക്ഷാ മാനേജ്മെന്റ് ഐജിയുടെ നേതൃത്വത്തിൽ നടത്തിയ സ്പെഷൽ ഡ്രൈവിലാണ് വാഹനങ്ങൾക്ക് പിഴ ഈടാക്കിയത്.
32203 ബസുകൾ പരിശോധിച്ചു. ബസുകളിലെ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസും നടത്തി.