തീപിടിത്തം: പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമെന്ന് ഐഒസി
Saturday, August 30, 2025 2:53 AM IST
കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ ഫറോക്ക് ഡിപ്പോയില്‍ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായി. തീ വേഗത്തില്‍ നിയന്ത്രത്തിലാക്കാന്‍ കഴിഞ്ഞുവെന്നും ഇവിടുത്തെ എല്ലാ പ്രവര്‍ത്തനങ്ങളും സുരക്ഷിതവുമാണെന്നും ഐഒസി അധികൃതര്‍ അറിയിച്ചു. ഒഴിഞ്ഞ സംഭരണ ടാങ്കിലാണു ചെറിയ തീപിടിത്തമുണ്ടായത്.
ആഭ്യന്തര അടിയന്തരാവസ്ഥാ പ്രതികരണ ടീമിന് സാധാരണ സുരക്ഷാനടപടികള്‍ പാലിച്ചുകൊണ്ട് സ്ഥിതി വേഗത്തില്‍ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു. തീ ഒരു മിനിറ്റിനുള്ളില്‍ അണച്ചു. രണ്ടു കരാര്‍ തൊഴിലാളികള്‍ക്ക് ചെറിയതോതിൽ പൊള്ളലേറ്റു. ഇവര്‍ ചികിത്സയിലാണ്.
മറ്റു യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും ടെര്‍മിലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.