മാലിന്യമേറ്: പിഴയിട്ടത് പത്തു കോടി രൂപ
Saturday, August 30, 2025 2:13 AM IST
ആലപ്പുഴ: കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെ മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് കേരളത്തില്‍ ചുമത്തിയ പിഴ ഒൻപതു കോടി 55 ലക്ഷം രൂപയാണെന്നു മന്ത്രി എം.ബി. രാജേഷ്.
ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ച നെഹ്റു ട്രോഫി ഫുട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ മഹാബലി പഴയ മഹാബലി അല്ല. വൃത്തിയുടെ ചക്രവര്‍ത്തിയാണ്. അതിനാൽ ഒാണം ഹരിതാഭമാക്കാൻ ശ്രദ്ധിക്കണം.
കഴിഞ്ഞ വര്‍ഷം 1.52 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഹരിതകര്‍മസേന ശേഖരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സര്‍വേയില്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ആദ്യത്തെ 100 നഗരങ്ങളില്‍ എട്ടെണ്ണം കേരളത്തില്‍നിന്നാണ്. കേരളത്തിലെ 23 മുനിസിപ്പാലിറ്റികള്‍ക്ക് നക്ഷത്രപദവി ലഭിച്ചു. മൂന്നു നഗരസഭയ്ക്കു ത്രീസ്റ്റാര്‍ പദവി ലഭിച്ചു. അതില്‍ ഒന്ന് ആലപ്പുഴ നഗരസഭയാണെന്നും മന്ത്രി പറഞ്ഞു.