ഓണത്തിന് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പാക്കേജുകള്‍
Saturday, August 30, 2025 1:25 AM IST
കൊച്ചി: ഓണക്കാലത്തെ വിനോദയാത്രകള്‍ വര്‍ണാഭമാക്കാന്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പാക്കേജുകള്‍ അവതരിപ്പിച്ചു.
നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മൂന്നാര്‍, മറയൂര്‍, വട്ടവട, കോവളം, രാമക്കല്‍മേട്, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമണ്‍, നിലമ്പൂര്‍, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് ഓണക്കാല സമ്മാനമായി കെഎസ്ആര്‍ടിസി അവതരിപ്പിച്ചത്.
ഇതോടൊപ്പം ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ച പാണ്ഡവ യാത്രയും പമ്പാ ക്ഷേത്രം ഉള്‍പ്പെടുന്ന അയ്യപ്പദര്‍ശന പാക്കേജും ആഴിമല, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ പൂജാ അവധിയോടനബന്ധിച്ച് പ്രത്യേക ട്രിപ്പുകളും ഉണ്ടാകുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496800024 (എറണാകുളം), 9388223707 (നോര്‍ത്ത് പറവൂര്‍), 7306877687 (പിറവം), 9497415696 (കൂത്താട്ടുകുളം).