മലയാളി എൻജിനിയർ മസ്കറ്റിൽ കുഴഞ്ഞുവീണു മരിച്ചു
Saturday, August 30, 2025 1:24 AM IST
പിറവം: മലയാളിയായ യുവ എൻജിനിയർ മസ്കറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. രാമമംഗലം കുന്നത്ത് കൃഷ്ണ കെ. നായർ (44) ആണു മരിച്ചത്. മസ്കറ്റിൽ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ പത്തു വർഷമായി ജോലിചെയ്തു വരികയായിരുന്നു.
ഇന്നലെ രാവിലെ താമസിക്കുന്നതിനടുത്ത് കടലിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാമമംഗലം കുന്നത്ത് പരേതനായ പി.എൻ. കരുണാകരൻ നായരുടെ (റിട്ട. അസി. എൻജിനിയർ, കെഎസ്ഇബി ബ്രഹ്മപുരം)യുടെയും സതിയുടെയും മകനാണ്. ഭാര്യ: സ്വപ്ന മോഹൻ കൊമ്മലയിൽ കടയിരുപ്പ് (സീനിയർ ക്ലർക്ക്, താലൂക്ക് ഓഫീസ് മൂവാറ്റുപുഴ). മക്കൾ: രഘുറാം കൃഷ്ണ, പൂർണിമ കൃഷ്ണ (ഇരുവരും കടയിരുപ്പ് സെന്റ് പീറ്റേഴസ് സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ). മൃതദേഹം ഇന്നു രാവിലെ നാട്ടിലെത്തിക്കും. സംസ്കാരം നാളെ 2.30 ന് വീട്ടുവളപ്പിൽ.